Thursday, January 05, 2012

അഴിക്കോടിന്‍റെ മരണവും, ഈമെയില്‍ വിവാദവും: ഒരു വിചിന്തനം

നമ്മള്‍ മലയാളികള്‍ വളരെ അഭിമാനികളാണ് , ദോഷം വിചാരിക്കല്ലേ,   വലിയ കേമന്മാരും ആണ്. ജീവിച്ചിരിക്കുന്ന പ്രതിഭകളെ ക്രൂശിക്കുകയും    അവര്‍ മരിച്ചു കഴിയുമ്പോള്‍ എടുത്താല്‍ പൊങ്ങാത്ത വാക്കുകള്‍ എടുത്തു അനുശോചനം രേഖപ്പെടുത്തി പൊങ്ങച്ചം കാണിക്കുന്നതില്‍ നമ്മള്‍ വലിയ മിടുക്കന്മാരാണ്...

ഇപ്പോള്‍ ടിവി ഓണ്‍ ചെയ്തു നോക്ക്..ഓ, മലയാള സാഹിത്യം കോരിത്തരിച്ചു പോകുന്ന വക്കുകളല്ല്യിയോ അഴിക്കൊടിനെക്കുറിച്ചു പറഞ്ഞുകൊട്ടിരിക്കുന്നത്..ഒരു ആറു മാസം മുമ്പ് ഈ കേമന്മാര്‍ അധെഹതിനെ   കോടതി കയറ്റുക വരെ ചെയ്തിടുണ്ട്..അതേ, നമ്മള്‍ മലയാളികള്‍ വലിയ കേമാന്മരാണ്!   

രവീന്ദ്രന്‍  എന്നൊരു സംഗീത സംവിധായകന്‍ ഉണ്ടായിരുന്നു, ഇപ്പോള്‍ ചോദിച്ചാല്‍ പലര്‍ക്കും നൂറു നവായിരുക്കും അദ്ധേഹത്തെക്കുറിച്ച് പറയുവാന്‍.., പേരെടുത്തു ഒരു സ്ഥാനത് എതികഴിഞ്ഞതിനു ശേഷം മാത്രം...

ഈ രവിന്ദ്രന്‍ മാഷിന്റെ കാരിഎര്‍ തുടങ്ങുമ്പോള്‍ നമ്മള്‍ മലയാളികള്‍  അദ്ധേഹത്തെ കൂവി വിളിച്ചു  പുറം തള്ളിയതാണ്..അന്ന് നാട് വിട്ടു ഗള്‍ഫില്‍ പോകേണ്ടി വന്നു ആ പ്രധിഭാക്ക്..പിന്നീടു ഏതോ ഭാഗ്യവശാല്‍  ഒന്ന് രണ്ടു പടം കിട്ടി, അവ ഹിറ്റ്‌ ആയപ്പോള്‍ ആണ്  അദ്ധേഹത്തെ  പൊക്കി നടക്കുവാന്‍ ആളുണ്ടായത്  ..നമ്മള്‍ മലയാളികള്‍ വല്യ കെമെന്മാരല്ലേ.. 

ജീവിച്ചിരിക്കുമ്പോള്‍  ക്രൂശിക്കുക , പേരെടുത്തു വന്നാല്‍ ചെരുപ്പ് നക്കുക, മരിച്ചാല്‍ വായില്‍ കൊള്ളാത്ത വാക്കുകള്‍ കൊണ്ട് അലങ്കരിക്കുക ..നമ്മള്‍ ദയിവതിന്റെ സ്വന്തം മക്കളല്ലിയോ?!..

ഇനി, ഇമെയില്‍ വിവാദം..ട്രെയിന്‍നിലും, റെയില്‍വേ സ്റ്റേഷന്‍-നിലും ബോംബ്‌ പൊട്ടി നിസ്സഹായരായ ആളുകള്‍ മരിക്കുന്മ്പോള്‍ നമ്മുടെ ആവേശം ഒന്ന് കാണണം.. 

ഈ ബോംബ്‌ വകുന്നവരേ   പിടിക്കുവാന്‍ വേണ്ടി intelligence  ഉധ്യോഗസ്ടര്‍ കുറച്ചു ഈമൈല്‍ ചെക്ക്‌ ചെയ്താല്‍ നമ്മള്‍ ചാനലുകളായ ചാനലുകളിളുടെ ആ ഉദ്യോഗസ്ഥരെ   ക്രൂശിക്കണം.. ഒന്നും അറിയാത്ത പാവങ്ങള്‍ പൊട്ടിച്ചിതറി പോവുന്നതിലും നല്ലതല്ലേ നമ്മളുടെ പ്രൈവറ്റ് മെയില്‍ നോക്കിയിട്ടെങ്കിലും അതിനെ തടയുവാന്‍ കഴിയുന്നത്‌...? 

ബോംബുമായി ആത്മഹത്യക്ക് തയ്യാറായി നില്‍ക്കുന്നവരേ അതില്‍ നിന്ന് പിന്തിരിപ്പിക്കുവാനോ, അവരെ ഈസി ആയി കണ്ടെത്തുവാണോ   പോലിസ് ദിവ്യ ശക്തിയുള്ള ദേവന്മാരോന്നുമാല്ലല്ലോ..അതിനുവേണ്ടി ആ ദുരന്തങ്ങള്‍ ഒഴിവാകുവാന്‍ വേണ്ടി രഹസ്യ്‌ വിവരം കിട്ടുന്നത് അനുസരിച്ച് നമ്മുടെ കുറെ   പ്രൈവസി   പോയാല്‍ പോകട്ടെ പൂഹെ എന്ന് വക്കുക.. അല്ലാതെ,   അതിനു അലമുറയിട്ടു കരയുക അല്ല വേണ്ടത്! 

അല്ലെങ്കില്‍ ഇതൊക്കെ ആയികൊട്ടെ, നമ്മള്‍ മലയാളികള്‍ വലിയ പുള്ളികള്‍ അല്ലിയോ.. നമുക്ക് ഹര്‍ത്താലിലും, മദ്യപാനത്തിലും, പിന്നേ നോക്ക് കുലിയിലും മറ്റും ഒന്നാമതായി അഹങ്കരിച്ചു നടക്കാം...   

1 comment:

Rathi's Duniya said...

Vichintanam kollam; However, God's own country and its people are great indeed when compared to average Indians!