Thursday, January 05, 2012

A song for harmony and peaceful coexistence


Please accept my humble gift for a marvelous New Year...
A song for harmony and peaceful coexistence (Let's sing and practise it...)


ഭൂമിക്കൊരു പുതുവത്സര പ്രേമ ഗീതം  
രാവും പകലുമായ് സ്വയം തിരിയുമീ ഭൂമി പേടകം
സൂര്യനെ ഒരു വട്ടം ചുറ്റിത്തീരുമീ ദിനം, ശുഭ ദിനം!
നാളെ നാം വീണ്ടും തുടങ്ങുമാ പ്രദക്ഷിണം, അക്ഷീണം.
ഇത് തുടങ്ങിയിട്ടെത്ര നാളായി, അറിയില്ല,
ഇനിയുമത് തുടരും, എത്ര നാള്‍ ആവോ!    

നമ്മളീ പ്രദക്ഷിണം എല്ലാം വക്കുമ്പോഴും പായുന്നല്ലോ
ഭൂമിയും സുര്യനും ചെര്‍ന്നോരാ ക്ഷീര പഥം,
പ്രകാശ വേഗത്തിലീ അനന്ത വിഹായസ്സില്‍,
"അനന്ത മജ്ഞാത മവര്‍ണനീയം!"

ഈ ശുഭ ദിനത്തിലോന്നു നാം ഓര്‍ക്കുക,
നമ്മുടെയീ ദുഷിത ജീവിതചര്യകള്‍ കൊല്ലുമീ
പ്രക്രതിയെ, നമ്മുടെ ഭൂമി മാതാവിനെ
ഈ "ഭൂമിക്കൊരു ചരമ ഗീതം" എഴുതല്ലേ
മര്‍ത്യാ, മാറ്റുക നിന്‍ ദുഴിത ജീവിതചര്യകള്‍!

അപ്പോളീ പുതു വത്സര ശുഭ ദിനത്തിലോര്‍ക്കാം:
"ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക.."
"വൈ ദിസ്‌ കൊലവെര്രി, കൊലവെര്രി ഡേയ്!"
ആര്‍ഭാടം അരുതേ, ഉല്ലാസമാകാം...

നമുക്കും ജീവ ജാലങ്ങള്‍ക്കും പാര്‍ക്കാം, സമാസമം
ഭുമിയാമീ മുന്തിരിത്തോപ്പില്‍ സസുഖം, ശുഭം!       

കടപ്പാട് : കുമാരനാശാന്‍, ഓ എന്‍ വീ, സോണി മ്യൂസിക്‌    

Wish u a prosperous and eventful New Year ahead...

No comments: