ആലുവ കിഴക്കേ കടുങ്ങല്ലോരിലെ ലോട്ടറി വില്പനക്കാരനായ സുരേഷിന്റെ സത്യസന്തതക്ക് കൊച്ചൌസേപ്പ് ചിട്ടിലപ്പിള്ളിയുടെ അഞ്ചു ലക്ഷം രൂപ പ്രോത്സാഹന പാരിതോഷികം.
ഒരു കോടി രൂപ അടിച്ച ടിക്കറ്റ് രാഘവന്‍ എന്ന ആള്‍ തലേ ദിവസം സുരേഷിന്റെ അടുത്ത് നിന്നും കടം വാങ്ങിയിട്ട് രൂപ നാളെ തരാം എന്ന് പറഞ്ഞു അവിടെത്തന്നെ എല്പിക്കുകയായിരുന്നു..പിറ്റേ ദിവസം ടിക്കെട്ടിനു ഒരു കോടി അടിച്ച വിവരം സുരേഷ് അറിഞ്ഞെങ്കിലും അത് രാഘവന് തന്നെ മടക്കികൊടുത്തു.
സുരേഷിന്റെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ചിലപ്പോള്‍ വാക്കാല്‍ മാത്രം കടം പറഞ്ഞു വച്ചിരുന്ന ഒരു കോടി അടിച്ച ടിക്കറ്റ് സ്വന്തം കീശയില്‍ ആക്കിയേനെ. പോലീസിനോ കോടതിക്കോ ഒന്നും അയ്യപ്പനെ സഹായിക്കുവാന്‍ ഈ സാഹചര്യത്തില്‍ പറ്റില്ലായിരുന്നു.
എന്നിട്ടും സുരേഷ് ആ ഒരു കോടി, സ്വന്തം പോക്കെടിനു പകരം അയ്യപ്പന്‍റെ പോക്കറ്റില്‍ ഇടുവാനുള്ള ധീരത കാണിച്ചു.
പക്ഷെ, ഇവിടെ ചിട്ടിലപ്പില്ലി കാണിച്ച പ്രോത്സാഹനം, ഏതെങ്കിലും എമെല്ലെയോ, മന്ത്രിയോ ആയിരുന്നു കാണിക്കെണ്ടിയിരുന്നത്... എന്നാല്‍ അഴിമതിയും കയ്യങ്കളിയുമായി എവിടെയും കയ്യിട്ടു വാരുന്ന രാഷ്ട്രിയക്കാര്‍ സുരേഷിനെപ്പോലെ ഉള്ളവരുടെ അആത്മാര്‍ധത പായസത്തിലെ കല്ലുകടി ആയിട്ടല്ലേ കാണു!
No comments:
Post a Comment