സരോജ് കുമാറിനെ കണ്ടു പഠിക്കുക... സ്വയം തെറ്റ് തിരുത്തുക!
സരോജ് കുമാര്‍ എന്ന സിനിമയുടെ പേരില്‍ എന്തിനീ വിവാദങ്ങള്‍? സൂപ്പര്‍ സ്ടറുകളെ കളിയാക്കിയെങ്കില്‍ അവര്‍ അതിനു തക്കതായ കോമാളിത്തരങ്ങള്‍ കാട്ടി മലയാള സിനിമയെ ദൂഷിതവല്‍ക്കരിക്കുന്നുണ്ട്...അനുകരണമാണ് കല എന്ന് അരിസ്ട്രോടില്‍ സമര്‍ത്തിച്ചിട്ടുള്ളതിന്‍ പ്രകാരം സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെ സരോജ് കുമാര്‍ എടുത്തു കാട്ടിയിട്ടുന്ടെങ്കില്‍ അതിനു എട്ടുകാലി മംമൂഞ്ഞുമാര്‍ കൊഞ്ഞനം കുത്തേണ്ട അവശ്യം ഇല്ല!
ഒരു സിനിമ കാണുവാന്‍ മലയാളി തിയെടരില്‍ എത്തുന്നത് സൂപ്പര്‍ സ്ടരുകളെ കാണുവാന്‍ അല്ല, മറിചു സുപെര്സ്ടരുകള്‍ ഒരു കഥാപാത്രത്തെ എത്ര മാത്രം തന്മയത്വത്തോടെ അവതരിപ്പിച്ചു എന്ന് കാണുവാനാണ്. ഒരു സിനിമയില്‍ കഥയും ക്വാളിറ്റിയും ഇല്ലാതെ സൂപ്പര്‍ സ്റ്റാര്‍ മാത്രം നിറഞ്ഞു നിന്നാല്‍ അത് കാണുവാന്‍ മാത്രം വിഡ്ഢിയല്ല മലയാളികള്‍...... .... 'കാസിനോവ'യും കണ്ടഹരും ഒക്കെ എട്ടു നിലയില്‍ പൊട്ടുവാന്‍ കാരണവും ഇതാണ്...
എത്രയോ നല്ല കഥാപാത്രങ്ങളെ അനശ്വരമാക്കിയിട്ടുള്ള മോഹന്‍ലാലും മമ്മൂട്ടിയും ഒക്കെ സൂപ്പര്‍ സ്ടരുകളായി പൊട്ട സിനിമകളില്‍ ഗോഷ്ടി കാണിച്ചുവന്നാല്‍ അത് കാണാന്‍ സഹ്രദയരായ മലയാളിയെ നോക്കണ്ട...
സരോജ് കുമാര്‍ ഈ സത്യമാണ് തുറന്നു കാട്ടുന്നത് . അതിനെ നമ്മള്‍ ആ പോസിടിവ് സ്പിരിറ്റില്‍ എടുക്കുകയാണ് വേണ്ടത്.
1 comment:
ഒരു സിനിമ കാണുവാന്‍ മലയാളി തിയെടരില്‍ എത്തുന്നത് സൂപ്പര്‍ സ്ടരുകളെ കാണുവാന്‍ അല്ല, മറിചു സുപെര്സ്ടരുകള്‍ ഒരു കഥാപാത്രത്തെ എത്ര മാത്രം തന്മയത്വത്തോടെ അവതരിപ്പിച്ചു എന്ന് കാണുവാനാണ്./////////
എന്നിട്ടെന്തേ ബ്യുടി ഫുള്ളും, ആദമും ഇവിടെ ഒടഞ്ഞേ?
Post a Comment