Thursday, January 05, 2012

ഇന്നത്തെ ചിന്താവിഷയം: മോഹിനിയാട്ടം

മോഹിനിയാട്ടം...

മോഹിനി ആടുന്ന ആട്ടം ആണ് മോഹിനിയാട്ടം എന്ന് മലയാളം വ്യാകരണവും സാമാന്യ ബുദ്ധിയും പറയുന്നു.

മോഹിനി ആടുന്നത് മോഹിപ്പിക്കുവാന്‍ വേണ്ടിയാണു... ആരെ? മോഹനനെ അഥവാ പുരുഷനെ...ഇതില്‍ തര്‍കം ഇല്ലല്ലോ?  (സ്വ വര്‍ഗ അനുരാഗികള്‍  ക്ഷമിക്കുക!)  

അപ്പോള്‍ ഇതില്‍ നിന്നും രണ്ടു കാര്യങ്ങള്‍ സമര്‍ത്തിക്കാം:
1 മോഹിനിയാട്ടം കളിക്കേണ്ടത് മോഹിപ്പിക്കുന്നവള്‍  അഥവാ സുന്ദരി ആയിരിക്കണം. ഇതില്‍ പ്രായത്തിനു വലിയൊരു പങ്കുണ്ടെന്ന് പല നര്‍ത്തകികളും മറക്കുന്നു! 
2 ഒരു പുരുഷന്‍ ഒരിക്കലും പുരുഷന്മാരെ മോഹിപ്പിക്കുവനുള്ള മോഹിനിയാട്ടം (കണ്പുരികങ്ങള്‍ നീട്ടിയെഴുതി, ചുണ്ടുകള്‍ ചുമപ്പിച്ചു...)   കളിക്കരുത്.  വേണമെങ്കില്‍ പുരുഷന് 'മോഹനനാട്ടം'  ആവാം, സ്ത്രീകളെ മോഹിപ്പിക്കുവാന്‍. പുരുഷന് ഏറ്റവും യോജിച്ചത് താണ്ടവം ആണ്; പരമശിവന്‍ ആടുന്ന താണ്ടവം!

[കലാസ്നേഹികള്‍ ക്ഷമിക്കുക...ഇത് കേവലം ഒരു ഉപരിപ്ലവ ചിന്ത മാത്രം... ] 

തൃശ്ശൂരിലെ സ്കൂള്‍ കലോത്സവത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു; മംഗളം!

The article content in a nutshell: A boy is not a 'mohini' or 'the one who inspires men'; so should he play Mohiniyattam?

No comments: