Friday, January 06, 2012

Makara Jyothi Issues - Why this Kolaveri?

ഇന്ന് മകരവിളക്ക്‌ !

മകര വിളക്കിനെക്കുറിച്ചു ഇപ്പോള്‍ വിവാദം ഉണ്ടായിട്ടുണ്ട് ..ഇന്നലെ പൊന്നമ്പലമെട്ടിനു അടുത്ത് ദീപം തെളിഞ്ഞത് ആശയക്കുഴപ്പത്തിന്   ഇടയാക്കി. വൈകിട്ട് 6 :55 നു ദീപം തെളിഞ്ഞതിനോടൊപ്പം ആകാശത്ത് ഒരു നക്ഷത്രവും തെളിഞ്ഞത് അയ്യപ്പന്മാര്‍ക് ആവേശമായി,  അവര്‍ ശരണം വിളികളോടെ അയ്യപ്പ സ്വാമിയേ സ്തുതിച്ചു.

ഇന്നലെ കണ്ടത് ടോര്‍ച് ലൈ റ്റിന്‍റെ പ്രകാശമായിരുന്നെന്നു ദേവസ്വം ബോര്‍ഡ്‌ ഇന്ന് വ്യക്തമാക്കി. ചില തത്പര കക്ഷികള്‍  മകര ജ്യോതിയുമായി ബന്ധപ്പെട്ടു ആശയക്കുഴപ്പം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നുണ്ടെന്നും ബോര്‍ഡ്‌ പ്രസിഡണ്ട് പറഞ്ഞു.

അത്ധ്യാത്മീകവും അയ്യപ്പ ഭക്തന്മാര്‍ക് ഒരു അനുഭൂതി നല്‍കുന്നതുമായ മകര സംക്രമ പൂജയും മകര ജ്യോതിയും എന്ത് കൊണ്ട് വിവാദമാകുന്നു?

ആദ്യം ഈ പ്രശ്നം എടുത്തിട്ടത് കേരളത്തിലെ യുക്തിവാദി സംഘം ആണ്. പൊന്നമ്പലമെട്ടിലെ മകര ജ്യോതി  ദൈവീകമല്ലെന്നും അത് മനുഷ്യ നിര്‍മിതി ആണെന്നും അവര്‍ ആരോപിച്ചു. പൊന്നമ്പലമേട്ടില്‍ പോയി സത്യാവസ്ഥ പുറത്തു കൊണ്ടുവരുമെന്ന് അവര്‍ ഭിഷണിയും  മുഷക്കിക്കൊണ്ടിരുന്നു. പിന്നിടാണ് അത് കോടതിയില്‍ വിചാരണ ചെയ്യപ്പെടുകയും ദേവസ്വം ബോര്‍ഡ്‌ മകര ജ്യോതി മനുഷ്യ നിര്‍മിതി  ആണെന്ന് സമ്മതിക്കുകയും ചെയ്തത് .

മകര ജ്യോതി മനുഷ്യ നിര്‍മിതി ആണെന്ന് സമമതിച്ചിട്ടു യുക്തി വാദി സംഘത്തിനോ മറ്റു ഏതെങ്കിലും തത്പര കഷികള്‍കോ എന്താണ് പ്രയോജനം ഉണ്ടായയത്?

മകര ജ്യോതിയുടെ പേരില്‍,  ദേവസ്വം ബോര്‍ഡ്‌-ഉം  അയ്യപ്പ ഭക്തന്മാരും പൊതു ജനത്തിന്  എന്ത് ദ്രോഹമാണ്  ചെയ്തിട്ടുള്ളത് ? അവര്‍ അവരുടെ ആചാരങ്ങള്‍ ചെയ്യുന്നു. അവരുടെ വിശ്വാസങ്ങള്‍ സമൂഹത്തിനു ദോഷമില്ലാതെ ചെയ്യുന്നു, അതില്‍ എന്തായിരുന്നു തെറ്റ്?

ആചാരങ്ങളും, അനുഷ്ടാനങ്ങളും, വിശ്വാസ സംഹിതകളും ഒക്കെ ഒരു സമൂഹത്തിന്‍റെ നിലനില്പിന് ആവശ്യമാണ്. ഒരു സമൂഹത്തിന്‍റെ പൊതു നന്മക്കും, മോറല്‍ വാല്യൂസിനും, എല്ലാം മതങ്ങളുടെയും ആത്മീയ പ്രവര്‍ത്തനങ്ങള്‍ എപ്പോഴും ഒഴിച്ചു കൂടാന്‍ ആവാത്തതാണ്.

ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും യുക്തിവാദത്തിന്‍റെ മുള്‍മുന കൊണ്ട് കുത്തിക്കീറുമ്പോള്‍ നാം നമ്മുടെ തന്നെ മൂല്യ ശോഷണത്തി നും സമൂഹ നന്മക്കും പാര വക്കുകയാണ് എന്ന് ഓര്‍ക്കണം. ശരിയാണ് നിങ്ങള്‍ പറയുന്നത്, അനുഷ്ടാനങ്ങളും ആചാരങ്ങളും പൊതു നന്മക്കു എതിരായിട്ടാണ് ഭവിക്കുന്നതെങ്കില്‍.. ഉദാഹരണത്തിന്, സതി, അയിത്തം തുടങ്ങിയ ആചാരങ്ങള്‍ മാറ്റപ്പെടെണ്ടവ ആയിരുന്നു... അതിനു യുക്തി വാദികളോടും, പുരോഗമന വാദികളോടും, മറ്റു ആചാര്യന്‍മാരോടും ഒക്കെ നമ്മുടെ സമൂഹം കടപ്പെട്ടിരിക്കുന്നു.

പക്ഷേ, മകരവിളക്ക്‌ ആര്‍ക്കു എന്ത് ദ്രോഹമാണ് ചെയ്തത്? കടുത്ത വ്രതാനുഷ്ടനങ്ങളോടെ പതിനെട്ടാം പടി ചവുട്ടുന്ന അയ്യപ്പന്മാര്‍ക്ക് മകര ജ്യോതി ഒരു സായുജ്യം ആയിരുന്നു... ഈശ്വരനെ നേരിട്ടു കാണാത്തിടത്തോളം  നമ്മള്‍ ചില ആത്മീയ കാര്യങ്ങളില്‍ നമ്മുടെ അന്ത:സത്തയെ, ഉള്‍മനസ്സിനെ അനുസരിച്ച് ജീവിക്കണം. അതാണ് ഒരു ഉത്തമ സമൂഹത്തിനു നല്ലത്. ഇന്നത്തെ നമ്മുടെ മൂല്യച്ച്യുതിയും, അമിത മദ്യപാനാസഖ്തി, സുഖഭോഗ അതിതല്പര്ത, ഗുരു- മാതാപിതാക്കളോടുള്ള ആദരക്കുരവ് - തുടങ്ങിയ സാമുഹിക തിന്മകളും എല്ലാം, മലയാളിയുടെ പൊങ്ങച്ചവും, അഹംഭാവവും, ഒരു പരിധിവരെ യുക്തിവാദവും ഒക്കെ കൊണ്ടുണ്ടയതാണെന്ന് പറഞ്ഞാല്‍ ആരും മുഖം ചുളിക്കരുത് - കാരണം അതാണ് യാതാര്‍ത്ഥ്യം.

മകര ജ്യോതിയിലേക്ക് മടങ്ങിവരുകയാണെങ്കില്‍ ..അയ്യപ്പ ഭക്തന്‍മാര്‍ എത്ര യോ നാളായി ആര്‍ക്കും ഒരു ബുക്ത്തിമുട്ടും വരുത്താതെ അത് അനുഷ്ടിച്ചു വരികയായിരുന്നു.. എപ്പോഴാണ് ഇത് ഒരു പ്രശ്നമായത്?

ഇതില്‍ ഒരു പങ്കു നമ്മുടെ ടിവി ചാനലുകള്‍ക്കും ഉണ്ട്. മകര ജ്യോതി ടിവി  ചാനലുകാര്‍ തത്സമയ സംപ്രേഷണം നടത്തുന്നുണ്ടല്ലോ.. തമ്മില്‍ തമ്മില്‍ കേമാനകുവാന്‍ വേണ്ടി, അല്ലെങ്കില്‍ ചാനലുകള്‍ തമ്മിലുള്ള മത്സരത്തിനു വേണ്ടി, മകര ജ്യോതിയുടെ തത്സമയ അവതാരകര്‍ കാട്ടിക്കൂട്ടുന്ന കോലാഹലങ്ങള്‍ നിങ്ങള്‍ കേട്ടിട്ടില്ലേ? കണ്ടിട്ടില്ലേ? ഏതാണ്ട്, നെഹ്‌റു ട്രോഫി വള്ളം കളിയുടെ തത്സമയ പ്രക്ഷേപണം നടത്തുന്നതുപോലെയാണ് അവര്‍ മകരജ്യോതിയെ അവതരിപ്പിക്കുന്നത്‌..വിഡ്ഢികള്‍...ഇവരാണ് ആത്മീയവും പാവനവുമായ ഒരു ആചാരത്തെ കച്ചവടവല്‍കരിച്ചത്.

പത്രപ്രവര്‍ത്തനം എപ്പോഴും അറിവ് പകരുവാനും സമൂഹ നന്മക്കും വേണ്ടിയാവണം. അല്ലാതെ ഒച്ചപ്പാടുണ്ടാക്കി ഇല്ലാത്ത കാര്യങ്ങള്‍ പെരിപ്പിച്ചു ചികഞ്ഞെടുക്കുവാന്‍ ആകരുത്..

നമ്മള്‍ കാണുന്നുണ്ടല്ലോ, ചില പത്രക്കാര്‍ എന്തെങ്കിലും രാഷ്ട്രിയ പ്രശ്നങ്ങള്‍ വരുമ്പോള്‍, നേതാക്കളുടെ വായില്‍ കുത്തിയിളക്കി ഓരോ കാര്യങ്ങള്‍ ചോദിച്ചു അവര്‍ പറയുന്ന വിഡ്ഢിത്തം എടുത്തു പൊക്കി, പെരുപ്പിച്ചു ചാനലുകളിലൂടെ തത്സമയം, തത്സമയം എന്ന് പറഞ്ഞു പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നത്..ഇവരയല്ലേ യതാര്‍ത്ഥത്തില്‍ നമ്മള്‍ ക്രൂശിക്കേണ്ടത്? !


Today, 15 January 2011, is the day of Makara Jyothi -the lighting of the lamp ceremony at Ponnambalamedu. And special rituals related to Makara samkranthi will be conducted at Sabarimala Ayyappa shrine. Makara Jyothi is considered as divine blessings for the Ayyappa devotees who come to the temple from different parts of Kerala and South India.
 

No comments: